കേരളാ കോൺഗ്രസ് എമ്മും;സിപിഐ എമ്മും ചേർന്നപ്പോൾ ;കാരിരുമ്പിന്റെ കരുത്തുറ്റ കരൂർ ചുവന്നു

കോട്ടയം :പാലാ :പാലായിലെ ഒരു പ്രധാനപ്പെട്ട പഞ്ചായത്താണ് കരൂർ.ആൾ ബലം കൊണ്ടും ;അങ്ക ബലം കൊണ്ടും രണ്ടു പാർട്ടികളുടെയും ഹൃദയ ഭൂമിയുമാണ് കരൂർ പഞ്ചായത്ത്.കേരളാ കോൺഗ്രസിന്റെ സംസ്ഥാന നേതാവ് ഫിലിപ്പ് കുഴികുളത്തിന്റെയും ;സിപിഐഎം ജില്ലാ നേതാവ് ലാലിച്ചൻ ജോർജിന്റെയും തട്ടകമാണ് കരൂർ പഞ്ചായത്ത്.

അതുകൊണ്ടു തന്നെ അണികൾക്കും വാശി കൂടും .വാശിയുടെ ബഹിർസ്പുരണമായി ഇന്നലെ പേണ്ടാനം വയൽ ജങ്ഷനിൽ കൂറ്റൻ സിപിഐഎം എന്ന എഴുത്തും ഉയർന്നു.ഒരക്ഷരത്തിനു രണ്ടു മീറ്റർ ഉയരമുണ്ട്.പാലാ കൂത്താട്ടുകുളം റോഡിന്റെ നടുക്കാണ് എഴുതിയിരിക്കുന്നത് .ഇന്നലെ രാത്രിയിൽ നാല് പേരുടെ രണ്ടു മണിക്കൂർ ശ്രമ ഫലമായാണ് സിപിഎം ഉയർന്നത്.

ഇപ്പോൾ കരൂർ പഞ്ചായത്തും ചുവന്നിരിക്കയാണ്.ചുവപ്പിന്റെ പിറകിൽ മറ്റൊരു ചുവപ്പും വെള്ളയും ഉണ്ടെന്നു മാത്രം.സിപിഎം നാണു ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം . ഇക്കഴിഞ്ഞ വലവൂർ ബാങ്ക് തെരെഞ്ഞെടുപ്പിൽ ഫിലിപ്പും ;ലാലിച്ചനും കെട്ടിപിടിച്ചാണ് നടന്നിരുന്നത്.അതുകൊണ്ടു തന്നെ ബാങ്ക് വൻ ഭൂരിപക്ഷത്തോടെ എൽ ഡി എഫ് നിലനിർത്തി.പക്ഷെ ഏറ്റവും വോട്ടു നേടി പ്രതിപക്ഷത്തെ ഒന്നാമനായത് പഴയൊരു കേരളാ കോൺഗ്രസ് നേതാവിന്റെ കൊച്ചുമകനുമാണ് .അലൻ കക്കാടൻ.

പണ്ട് കേരളാ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായിരുന്നു കരൂർ.പിതാവിനും ,പുത്രനും ,പരിശുദ്ധാത്മാവിനും ;മാണി സാറിനും സ്തുതിയായിരിക്കട്ടെ എന്ന് കുണുക്കിട്ട ചേടത്തിമാരും ;പാള തൊപ്പിയണിഞ്ഞ ചേട്ടന്മാരും പറഞ്ഞിരുന്ന ഒരു കാലം .അന്നൊക്കെ തെരെഞ്ഞെടുപ്പ് കാലത്ത് കെ എം മാണിയുടെ ബോർഡ് അനുയായികൾ തന്നെ കീറുമായിരുന്നു.ഞായറാഴ്ച കുർബാന കഴിഞ്ഞു വരുന്ന ചേടത്തിമാർ നെഞ്ചത്ത് കൈയും വച്ച് മനസ്സിൽ കൊണ്ട് പ്രാകുമായിരുന്നു .ഞങ്ങടെ മാണിസാറിനോട് ഇത് ചെയ്തവനൊന്നും വെള്ളവിറങ്ങി ചാകത്തില്ല.ഇത് കേൾക്കുമ്പോൾ അനുയായികൾക്കും സന്തോഷമാകും.പാള തൊപ്പി വച്ച പല കാരണവന്മാരും പ്രാകും മകാരവും ,പുകാരവും ഒക്കെ കൂട്ടിനുണ്ടാകും.

1987 ലെ കട്ടൻസ് ടെസ്റ്റ് വെട്ടോടെയാണ് സി ഐ ടി യു വും .സിപിഐ എമ്മും ശക്തി പ്രാപിച്ചത്.അന്ന് തെരഞ്ഞെടുപ്പിന്റെ വെറും വാശിയുമായിരുന്നു കരൂർ പഞ്ചായത്തിൽ.സി ഐ ടി യു അന്ന് ഒന്നാം സ്ഥാനത്ത് വന്നു.ശിവൻ പയപ്പാർ.ശേഖരൻ നെച്ചിപ്പുഴൂർ;കുട്ടി പാറത്തോട് ഇവരുടെ നേതൃത്വത്തിലാണ് സി ഐ ടി യു രംഗത്തിറങ്ങിയത്.അതോടെ സിപിഎം നു വൻ മുന്നേറ്റമുണ്ടായി ,കേരളാ കോൺഗ്രസ് കിതയ്ക്കാനും തുടങ്ങി.കുണുക്കിട്ട ചേടത്തിമാരുടെയും ,പാളത്തൊപ്പി വച്ച ചേട്ടന്മാരുടെയും കാലം കഴിഞ്ഞപ്പോൾ പുതു തലമുറ കേരള കോൺഗ്രസുമായി അകന്നു ,ഈ തെരഞ്ഞെടുപ്പിലും മാണി സി കാപ്പൻ നല്ല ലീഡ് നേടി കരൂർ പഞ്ചായത്തിൽ നിന്നും .

അയ്യോയീ അരിവാള് തല കൊയ്യാനാണെ …അയ്യോയീ ചുറ്റിക ചുറ്റിക്കാനാണെ ….അയ്യോയീ നക്ഷത്രം നാശത്തിനാണെ എന്ന് കേരളാ കോൺഗ്രസ്സുകാർ അലറി വിളിച്ച് പ്രകടനം നടത്തുമ്പോൾ 1987 നു ശേഷം സിപിഎം കാരും ബദൽ പ്രകടനം നടത്തുവാൻ തുടങ്ങി .കെ എം മാണി ഉമ്മാണി …പാലാ പള്ളീലെ കപ്യാരെ …നിന്നെക്കൊണ്ടു വിളിപ്പിക്കും …ഈയെമ്മെസ് എ കെ ജി സുന്ദരയ്യ സിന്ദാബാദ്…എന്നും അയ്യോയീ അരിവാള് കതിർ കൊയ്യാനാണെ …അയ്യോയീ ചുറ്റിക പണിയായുധമാണെ …അയ്യോയീ നക്ഷത്രം നന്മയ്ക്കു ആണേ എന്നൊക്കെ സിപിഎം കാരും വിളിച്ചു പറയുവാൻ തുടങ്ങി.അതിനു മുമ്പേ മണീ ഗ്രൂപ്പിന്റെ തെരെഞ്ഞെടുപ്പ് ചിഹ്നമായ കുതിരയുടെ അടിയിൽ കുനുപ്പ് ഇട്ടു വയ്ക്കുന്ന പരിപാടി സിപിഎം കാർ വിജയകരമായി നടപ്പാക്കുമായിരുന്നു .സെക്കൻഡ് ഷോയ്ക്കു പോയിട്ട് വരുന്ന വഴിയിൽ കാണുന്ന കുതിരയ്ക്കെല്ലാം കുനുപ്പ് വരയ്ക്കുന്നത് അക്കാലത്ത് മാർക്സിസ്റ്റ് കാരുടെ ഒരു ധീരതയുടെ അടയാളമായിരുന്നു .പിറ്റേ ദിവസം മാണീ ഗ്രൂപ്പ് പ്രകടനങ്ങളിൽ മുഴങ്ങി കേട്ട മുദ്രാവാക്യം ..കുതിരയ്ക്കണ്ടി വരച്ചവരെ….മാർക്സിസ്റ്റ് കാരെ ഗുണ്ടകളെ ..നിന്നെ കൊണ്ട് വിളിപ്പിക്കും …കെ എം മാണി സിന്ദാബാദ്..

അതൊക്കെയൊരു കാലം ഇന്ന് ലാലിച്ചനും ,ഫിലിപ്പും അടയും ചക്കരയും പോലെയാണ്.ഫിലിപ് ലാലിച്ച ആ ആ ആ ആ ..എന്ന് ദാഹാർദ്രമായി നീട്ടി വിളിക്കുമ്പോൾ ലാലിച്ചൻ വിളികേൾക്കും എന്നാ ഒണ്ടു ഫിലിപ്പെ ഏ ഏ ഏ ഏ …കൊണ്ട് കൊടുത്തും ആ സൗഹൃദം മുന്നേറുകയാണ്.ഇതെല്ലാമറിഞ്ഞു ചിറ്റാർ തോടും ഒഴുകുകയാണ്.കൊള്ളൂകായും ;കൊടുക്കുകയും ചെയ്തുകൊണ്ട് …

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →