ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനില്‍ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര തുടരും.വിവിധ ജനവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.
ഇന്ന് മധ്യപ്രദേശില്‍ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആറാം തീയതി വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടി സഞ്ചരിക്കും. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ഗ്വാളിയോറില്‍ റോഡ് ഷോ യും ഹസീറയില്‍ പൊതുസമ്മേളനവും നടത്തും. കർഷകർ , വിമുക്ത ഭടന്മാർ ,വിദ്യാർത്ഥികള്‍, പട്ടിക വർഗ വിഭാഗത്തില്‍പെട്ടവർ എന്നിവരുമായി വിവിധ പ്രദേശങ്ങളില്‍ രാഹുല്‍ഗാന്ധി സംവദിക്കും . പ്രിയങ്ക ഗാന്ധി റോഡ് ഷോയുടെ ഭാഗമാകും. ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും പിന്നീട് ബി.ജെ.പിയില്‍ ചേർന്ന് കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍, പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിക്കാനാണു കോണ്‍ഗ്രസ് തയാറെടുക്കുന്നത് . ഇതിനായി തയ്യാറെടുപ്പുകള്‍ പൂർത്തിയായതായി മുൻ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു .
രാജസ്ഥാൻ വഴി ഏഴാം തിയതി ഗുജറാത്തില്‍ യാത്ര പ്രവേശിക്കും. രാജ്യസഭയിലെ കോണ്‍ഗ്രസ് സിറ്റിംഗ് എംപി നരൻ ര്തവ ബി.ജെ.പിയില്‍ ചേർന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. മുംബൈയില്‍ യാത്ര 20 നു അവസാനിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത് . അഞ്ച് ദിവസമെങ്കിലും നേരത്തെ സമാപന ചടങ്ങ് നടത്താൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.