സത്യം കണ്ടെത്താനാണ് ശ്രമം’; കെഎസ്‌ഐഡിസിയെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: എസ്‌എഫ്‌ഐഒ അന്വേഷണത്തെ കെഎസ്‌ഐഡിസി സ്വാഗതം ചെയ്യുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതി. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്ബോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
എസ്‌എഫ്‌ഐഒ അന്വേഷണത്തെ എതിർക്കുന്ന കെഎസ്‌ഐഡിസി ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി.

കെഎസ്‌ഐഡിസി പൊതുപണം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്‌എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്‌ഐഡിസി ചെയ്യേണ്ടിയിരുന്നത്. നിങ്ങളുടെ നോമിനിക്കു സിഎംആർഎലില്‍ നടന്നതെന്തെന്ന് അറിയില്ലെന്നതു ലോജിക്കല്‍ അല്ല. സത്യം കണ്ടെത്താനാണ് ശ്രമം. ഹൈക്കോടതി അഭിപ്രായപ്പെട്ടു.

57 കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന് കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. തങ്ങള്‍ക്ക് ബന്ധമില്ലാത്തതിനാല്‍ എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാണ് കെഎസ്‌ഐഡിസി ഹർജിയില്‍ ആവശ്യമുന്നയിക്കുന്നത്. ഹർജിയില്‍ കക്ഷിചേരാൻ ഷോണ്‍ ജോർജ് നല്‍കിയ അപേക്ഷയും അനുവദിക്കരുതെന്നുള്ള കെഎസ്‌ഐഡിസിയുടെ എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →