വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വൈക്കം: വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ തകഴി പടഹാരം ഭാഗത്ത് ശ്യാംഭവൻ വീട്ടിൽ ഡെന്നിസ് എന്ന് വിളിക്കുന്ന അപ്പു.എസ് (21) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏഴാം തീയതി രാത്രിയോടുകൂടി വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

കൂടാതെ ഇയാൾ ഇത് ഉപയോഗിച്ച് ബാങ്കിൽ നിന്നും പണം കൈക്കലാക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ മാരായ സുരേഷ് എസ്, വിജയപ്രസാദ്, സി.പി.ഓ അജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപ്പുവിന് കൊല്ലം ഈസ്റ്റ്, പുനലൂർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →