പാലക്കാട്; പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസുകാരുടെ കത്തിക്കുത്ത്. രണ്ടു സിപിഒമാരാണ് പരസ്പരം അക്രമിച്ചതെന്നാണ് വിവരം. എന്നാൽ കേസെടുക്കേണ്ടെന്നാണ് നിലപാടിലാണ് പോലീസ്. സുഹൃത്തുക്കളായിരുന്നു ഇവർ വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് തമ്മിലടിച്ചത്.
റെക്കോർഡ്സ് റൂമിൽ വച്ചായിരുന്നു സംഘർഷം. ധനേഷും ദിനേഷും എന്ന പോലീസുകാർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കൈയ്‌ക്ക് പരിക്കുണ്ട്. അതേസമയം കത്തിക്കുത്ത് നടന്നിട്ടില്ലെന്നും അടിപിടിയും മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വാദം. ഇരുവരെയും പാലക്കാട് എസ്.പി സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് ശേഷം വകുപ്പുതല നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു