കോട്ടയം: എൻഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി സി ജോർജിൻ്റെ ജനപക്ഷം സെക്കുലര്‍ പാർട്ടി. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണയായത്.
ബിജെപി, എൻഡിഎ നേതൃത്വവുമായി തുടർ ചർച്ചകൾക്കായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി സി ജോര്‍ജെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്.ഈയടുത്ത നാളുകളിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടന്ന ഒരു യോഗത്തിൽ മുഖ്യ പ്രഭാഷകനായ പി സി ജോർജ് മുസ്‌ലിം സമുദായത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.
ഹിന്ദു ,ക്രിസ്ത്യൻ ഐക്യമെന്ന ഫോര്മുലയിലാണ് പി സി യുടെ പ്രസംഗത്തിന്റെ ഉള്ളടക്കം എന്നാണ് നിരീക്ഷകർ കരുതുന്നത് .പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഹൊഇന്ദുക്കളും ;ക്രിസ്ത്യാനിയുടെയും വോട്ടുകൾ ചേർന്നാൽ ഭൂരിപക്ഷമയുണ്ടെന്നുള്ള കണക്കു കൂട്ടലിലാണ് ജനപക്ഷവും ,ബിജെപി യും കരുക്കൾ നീക്കുന്നത്.