വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബിഷപ്പ് എത്തിയത് ശ്രദ്ധേയമായി . ഒരാളുടെ ജീവൻ കൂടി കടുവ കൊണ്ടു പോയി. എല്ലാറ്റിനും തീപിടിച്ച വിലയുള്ള നാട്ടിൽ മനുഷ്യജീവന് മാത്രം പുല്ലുവില!
മനുഷ്യൻ കാട്ടിൽ കയറിയപ്പോഴല്ല,
കടുവ നാട്ടിൽ ഇറങ്ങിവന്നാണ് മനുഷ്യനെ കൊന്ന് തിന്നത് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. മനുഷ്യന് ജീവിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എങ്ങനെ ഇത് നാടാവും? നാട് കാടായാലും കാട് നാടായാലും നാശം ഉറപ്പാണ്. ഇപ്പോൾ നമ്മുടെ നാട് കാടാവുകയാണ്. ക്ലാസ് മുറികളിലേക്ക് പോലും കാട്ടുമൃഗം കയറി വരുന്ന കാഴ്ച്ച അത്ഭുതമല്ല, ആപത്താണ്. നിയമത്തിന്റെ പേര് പറഞ്ഞ് നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവരാണോ നമ്മൾ? ഞങ്ങളും മനുഷ്യരാണ്.