ഇന്‍ഡ്യാ മുന്നണി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: ഇന്‍ഡ്യാ മുന്നണി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്. വൈകിട്ട് ആറുമണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വിശാല യോഗം ഇന്ന് ചേരാനായിരുന്നു തീരുമാനം. എന്നാല്‍ നേതാക്കള്‍ അസൗകര്യം അറിയിച്ചതോടെ ഡിസംബര്‍ മൂന്നാം വാരം നടത്താന്‍ ആയിരുന്നു തീരുമാനം.

കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി യോഗം ചേരാന്‍ തീരുമാനിച്ചതായി അറിയിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ആഗസ്റ്റ് 31 നും സെപ്തംബര്‍ ഒന്നിനുമായി മുംബൈയില്‍ വെച്ചാണ് ഇന്‍ഡ്യാ മുന്നണിയുടെ അവസാന യോഗം ചേര്‍ന്നത്.

Share
അഭിപ്രായം എഴുതാം