പാലക്കാട്: നാല് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ വൻ തകർച്ചയിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറിയപ്പോൾ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയം നേടാനായത്.
ഭരിച്ച രാജസ്ഥാനിലും ഛത്തീസ്ഗഢിലും മെച്ചപ്പെട്ട സീറ്റ് നിലനിർത്തിയ മധ്യപ്രദേശിലും കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാര്‍ട്ടിക്കുളളിലെ തമ്മിലടിയാണെന്നാണ് സിപിഎം നേതാവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വിലയിരുത്തൽ. വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. ഇനിയെങ്കിലും തോൽവിയിൽ കോൺഗ്രസ് പാഠം ഉൾകൊള്ളണമെന്നും റിയാസ് ആവശ്യപ്പെട്ടു.