ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.ഇതിന് ശേഷം ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌താല്‍ അതിന് പണം നല്‍കേണ്ടിവരും. 10 വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിര്‍ദേശമുണ്ട്.
എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം?
നിങ്ങളുടെ വീട്ടുവിലാസം, ഫോണ്‍ നമ്ബര്‍, പേര്, ഇമെയില്‍ ഐഡി മുതലായവ നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ അപ്ഡേറ്റ് ചെയ്യാം. എന്നാല്‍ ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ആധാര്‍ കെംദ്രങ്ങളില്‍ പോകേണ്ടി വരും.
ആധാര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
ആദ്യം https://uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുകആധാര്‍ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇനി OTP വഴി ആധാര്‍ നമ്ബര്‍ നല്‍കി ലോഗിൻ ചെയ്യുക.
ഇനി ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.
വിലാസം എന്നത് തിരഞ്ഞെടുക്കുക.
ആധാര്‍ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യണം.
ഇപ്പോള്‍ അപ്ഡേറ്റ് ചെയ്ത വിലാസവുമായി ബന്ധപ്പെട്ട പ്രമാണങ്ങള്‍ അപ്ലോഡ് ചെയ്യുക.
ഇതിന് ശേഷം ഒരു റിക്വസ്റ്റ് നമ്ബര്‍ ജനറേറ്റ് ചെയ്യും.
ഈ നമ്ബര്‍ സേവ് ചെയ്യുക. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യും.