ഏറ്റുമാനൂരിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യും കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പുതുപ്പള്ളി, തലപ്പാടി ഭാഗത്ത് പുലിത്തറ കുന്നിൽ വീട്ടിൽ ജെബി ജേക്കബ് ജോൺ (29), തൃക്കൊടിത്താനം കോട്ടമുറി കൊളത്തുപ്പടി ഭാഗത്ത് മൂക്കാട്ടുപറമ്പിൽ വീട്ടിൽ അശ്വതി. എം.ഒ (28), എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ കാരിത്താസ് ഭാഗത്ത് മയക്കുമരുന്ന് വില്പനയ്ക്ക് എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഏറ്റുമാനൂർ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യും കഞ്ചാവുമായി ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്.
ജില്ലാ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോൺ.സി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ് , എസ്.ഐ ഷാജിമോൻ എ.റ്റി, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇവര്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണ്.