സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനം. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാർക്ക്‌ 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →