അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവർക്കെല്ലാം’; കോൺഗ്രസിനെതിരെ മോദി

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവർക്കെല്ലാം. വികസനത്തിന് മുൻതൂക്കം നൽകുന്ന സർക്കാരാണ് രാജസ്ഥാനിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാലി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. പ്രീണനമല്ലാതെ മറ്റൊന്നും കോൺഗ്രസിന് ചിന്തിക്കാനാവില്ല. കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്ത്രീവിരുദ്ധ മനോഭാവമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

Share
അഭിപ്രായം എഴുതാം