കട അടയ്ക്കുന്ന സമയത്ത് പച്ചക്കറി ആവശ്യപ്പെട്ടുള്ള വാക്കുതർക്കം;പാലായിൽ കത്തിക്കുത്ത് യുവാവിന് പരിക്ക്

പാലാ :കട അടയ്ക്കുന്ന സമയത്ത് പച്ചക്കറി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു.ഇന്നലെ രാത്രിയിൽ പാലാ മഹാറാണി ഹോട്ടലിനു എതിർവശത്തുള്ള പച്ചക്കറി വ്യാപാരിയുടെ കടയിലെത്തിയ അരുൺ എന്ന യുവാവ് പച്ചക്കറി ആവശ്യപ്പെടുകയായിരുന്നു.എന്നാൽ കട അടയ്ക്കുകയാണ് നാളെ വരുവാൻ ആവശ്യപ്പെട്ട കടഉടമയോട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ;തുടർന്ന് ണ്ടായ സംഘർഷത്തിൽ പച്ചക്കറി വച്ച് ജീവനക്കാരനായ ഭായിയെ അടിച്ചപ്പോൾ കത്രികയ്ക്കു കുത്തുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മുണ്ടുപാലത്ത് റേഷൻ കട നടത്തുന്ന ഗോപിയുടെ മകനായ അരുണിന്റെ നെഞ്ചത്താണ് കുത്തേറ്റത്.ഉടനെ തന്നെ നാട്ടുകാർ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .പരിക്ക് ഗുരുതരമല്ലെന്നാണ് അറിവ്.പാലായിൽ രാത്രി കാലങ്ങളിൽ മദ്യപ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പരാതിപ്പെട്ടു.കഞ്ചാവ് ഉപയോഗിക്കുന്നവരും;മദ്യപരും ചേർന്നുള്ള അടിയും; പിടിച്ചുപറിയും രൂക്ഷമാണ്.അടി കിട്ടുന്നവർ പലരും പേടിച്ച് പുറത്ത് പറയുന്നില്ലെന്ന് മാത്രം.കവർച്ചയ്ക്ക് ഇരയാക്കപ്പെടുന്നവരും പേടിച്ച് പുറത്ത് പറയാറില്ല.

Share
അഭിപ്രായം എഴുതാം