ചെർപ്പുളശ്ശേരി ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച: 40ൽ അധികം മദ്യക്കുപ്പികളും 20,000 രൂപയും മോഷണം പോയി

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ബെവ്കോ ഔട്ട്‍ലെറ്റിൽ വൻ കവർച്ച. 40ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. ശനിയാഴ്ച രാത്രിയാണ് കവർച്ച നടന്നത്.

മോഷ്ടാക്കൾ അകത്ത് കടന്നത് മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഔട്ട്ലെറ്റിന്റെ തറയിൽ മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ ലഭിച്ചിട്ടുണ്ട്. 10 വർഷം മുൻപ് ചെർപ്പുളശ്ശേരിയിലെ ബെവ്കോ ഔട്ട്‍ലെറ്റിൽ മോഷണം നടന്നിരുന്നു

Share
അഭിപ്രായം എഴുതാം