കോലിയെ ആരും മറികടക്കില്ല! ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ; ഹിറ്റ്മാന്‍ രണ്ടാമത്

അഹമ്മദാബാദ്: വിരാട് കോലി ഏകദിന ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെ റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമായത്. 11 ഇന്നിംഗ്‌സില്‍ നിന്ന് 765 റണ്‍സാണ് കോലി നേടിയത്. ശരാശരി 95.62. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും കോലിയുടെ ഇന്നിംഗ്‌സിലുണ്ട്. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഫൈനലില്‍ 63 പന്തില്‍ 54 റണ്‍സാണ് കോലി നേടിയത്. തുടര്‍ച്ചയായി അഞ്ച് തവണ 50+ സ്‌കോറുകള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നു.

ലോകകപ്പില്‍ രണ്ടാം തവണയാണ് കോലി തുടര്‍ച്ചയായി 50+ റണ്‍സ് നേടുന്നത്. 2019 ലോകകപ്പിലും കോലി നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം സ്റ്റീവന്‍ സ്മിത്താണ്. 2015 ലോകകപ്പിലായിരുന്നു ഇത്. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അന്‍പതില്‍ അധികം റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി. അതേസമയം, റണ്‍വേട്ടയില്‍ ഇനിയാരും കോലിയെ മറികടന്നേക്കില്ല. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണാറാണ് മറിടക്കാന്‍ സാധ്യതയുള്ള ഏക താരം. എന്നാലതിന് അത്ഭുതങ്ങള്‍ സംഭവിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →