തെലങ്കാനയില്‍ 19 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി സിപിഎം

ഹൈദരാബാദ്: കോൺഗ്രസുമായി സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്തതിനെ തുടർന്ന് തെലങ്കാനയിൽ കരുത്ത്‌ തെളിയിക്കേണ്ട അവസ്ഥയിലാണ് സിപിഐഎം. സഖ്യം സാധ്യമാവാത്തതിനെ തുടര്‍ന്ന് 19 നിയമസഭാ സീറ്റുകളിലേക്കാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ഖമ്മം ജില്ലയിലെ പാലയർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ എംഎൽഎ ജുലകാന്തി രംഗ റെഡ്ഡി മിരിയാൽഗുഡയിലും ജനവിധി തേടും. സിപിഐ എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പാലാർ നിയോജക മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.

ഖമ്മം, ഭദ്രാചലം (എസ്‌ടി), അശ്വരോപേട്ട്, വൈര, യെല്ലണ്ടു, സത്തുപള്ളി (എസ്‌ടി), മിരിയാലഗുഡ, കോതാഡ്, ഹുസൂർനഗർ, മുനുഗോഡു, നൽഗൊണ്ട, നകിരേക്കൽ, ഭോങ്കിർ, ജനഗാം, ഇബ്രാഹിംപട്ടണം, പതഞ്ചെരു, പതഞ്ചെരു, എന്നിവിടങ്ങളിലും സിപിഐഎം സ്ഥാനാർഥികൾ മത്സരിക്കും. നവംബർ 30-നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Share
അഭിപ്രായം എഴുതാം