കൊച്ചി: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തെ തുടർന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ മുനിസിഫ് കോടതിയിൽ ഹർജി. യൂത്ത് കോൺഗ്രസ് അംഗമായ മൂവാറ്റുപുഴ സ്വദേശി നഹാസ് മുഹമ്മദ് ആണ് ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
അഭിഭാഷകരായ ജിജോ ജോസഫ് ,എൽദോസ് വർഗീസ് എന്നിവർ മുഖേനയാണ് ഹർജി നൽകിയത്. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഉൾപ്പടെയുള്ള എതിർകക്ഷികളോട് കോടതി വിശദീകരണം തേടി. തിരഞ്ഞെടുപ്പ് നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പഴയ കമ്മിറ്റി ചാർജ് കൈമാറരുതെന്നും കോടതി നിർദേശിച്ചു