വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗം, ഗൗരവതരം; യൂത്ത് കോണ്‍ഗ്രസിനെതിരെ സിപിഐഎംതിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി ഗൗരവമായി കണ്ട് ഇടപെടല്‍ നടത്തണമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണം കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോഴെ ലക്ഷകണക്കിന് വ്യാജ ഐഡി കാര്‍ഡാണ് ഉണ്ടാക്കിയതെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര ലക്ഷം വ്യാജ ഐഡികാര്‍ഡാണ് ഉണ്ടാക്കുകയെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.

‘ഗൗരവമുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി ഗൗരവമായി കണ്ട് ഇടപെടല്‍ നടത്തണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഭവം വലിയ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗം, ഗൗരവതരം; യൂത്ത് കോണ്‍ഗ്രസിനെതിരെ സിപിഐഎം
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിവാദം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ എ റഹീം എംപി
തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി സൃഷ്ടിച്ച സംഭവം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എ എ റഹീം എംപി പ്രതികരിച്ചിരുന്നു. ഈ ആപ്പിന്റെ സഹായത്തോടെ ആരുടെയും തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കാന്‍ കഴിയും. ഇതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കഴിഞ്ഞേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ ഇടപെടണമെന്നും എ എ റഹീം ആവശ്യപ്പെട്ടിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്
അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ
അതേസമയം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടന്നത് സുതാര്യമായിട്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. വാര്‍ത്തകളില്‍ പേര് വരാന്‍ വേണ്ടിയാണ് ഡിവൈഎഫ്‌ഐയും ബിജെപിയും പരാതി നല്‍കിയത്. അതില്‍ അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു

Share
അഭിപ്രായം എഴുതാം