തൃശൂര്‍ മതിലകത്ത് കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായ് മറിഞ്ഞു; മൂന്നു പേര്‍ക്ക് പരിക്ക്

തൃശൂര്‍ മതിലകത്ത് കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായ് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. പറവൂര്‍ കരുമല്ലൂര്‍ സ്വദേശികളായ മടശ്ശേരി വീട്ടില്‍ 55 വയസുള്ള സതി, 54 വയസുള്ള ഗിരിജ, മുണ്ടൂര്‍ വീട്ടില്‍ 54 വയസുള്ള പ്രസന്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആക്റ്റ്‌സ് പ്രവര്‍ത്തകര്‍ ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5 മണിയോടെ ദേശീയപാത 66 – ല്‍ മതിലകം പള്ളിവളവിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പറവൂര്‍ കരുമല്ലൂര്‍ സ്വദേശികളുടെ കാറും, തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് വന്നിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Share
അഭിപ്രായം എഴുതാം