കണ്ണൂര്‍ ആറളത്ത് വനംകുപ്പ് ജീവനക്കാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി എന്ന സ്ഥലത്താണ് സംഭവം
മാവോയിസ്റ്റുകളെ കണ്ട് വാച്ചര്‍മാര്‍ അവിടയെത്തിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. അതേസമയം ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇരിട്ടി ആറളം മേഖലയില്‍ മുന്‍പും മാവോയിസ്റ്റു സാന്നിധ്യം ഉണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിന് തുടര്‍ന്ന് പോലീസും തണ്ടര്‍ബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.