കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. എട്ട് സ്ത്രീകൾക്കാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
എടച്ചേരിയിൽ ഉച്ചയ്ക്ക് മൂന്നു മണി കഴിഞ്ഞാണ് അപകടമുണ്ടായത്. ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേൽക്കുകയായിരുന്നു. ഏഴ് പേർക്ക് നിസാര പരുക്കേറ്റപ്പോൾ ഒരാൾക്ക് പൊള്ളലേറ്റു. പരുക്കേറ്റ സ്ത്രീകളിൽ ഏഴു പേരെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിലും പൊള്ളലേറ്റ സ്ത്രീയെ വടകര ഗവൺമെൻറ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.