അന്തീനാട്ടിൽ കഞ്ചാവ് മാഫിയാ വിളയാട്ടം;ചോദ്യം ചെയ്ത വീട്ടുടമയുടെ ഗേറ്റ് തുടലിട്ടു പൂട്ടി കഞ്ചാവ് മാഫിയകൾ

കോട്ടയം :പാലാ : അന്തീനാട് മേഖലയിൽ കഞ്ചാവ് മാഫിയാ പിടിമുറുക്കുന്നു.നേരം സന്ധ്യ ,മയങ്ങിയാൽ ഒരു കൂട്ടം യുവാക്കൾ കാറിലും ബൈക്കിലുമായെത്തി മദ്യപാനവും ;കഞ്ചാവ് ഉപയോഗവും തുടങ്ങുകയാണ്.ഇവരുടെ അട്ടഹാസവും;ശൗര്യവും കണ്ടും കേട്ടും നാട്ടുകാർ പൊറുതി മുട്ടുകയാണ് .ചോദ്യം ചെയ്യുന്നവരെ ചീത്ത വിളിയും;കൊലവിളിയും പതിവാണ്.

ഇക്കഴിഞ്ഞ ദിവസം ഇടുങ്ങിയ റോഡിൽ കാർ വിലങ്ങി കൊണ്ടിടുകയും;പരസ്യ മദ്യപാനം ചോദ്യം ചോദ്യം ചെയ്തവരെ ഈ കഞ്ചാവ് മാഫിയ ചീത്ത വിളിച്ചിരുന്നു.പാലിയക്കുന്നേൽ ബേബി എന്ന ഗൃഹ നാഥൻ ഇവരുടെ ചെയ്തികളെ ചോദ്യം ചെയ്യുകയും;തന്റെ സ്ഥലത്തേക്ക് മാഫിയകളുടെ വാഹനം കയറ്റാതിരിക്കുവാൻ തന്റെ വഴിയിൽ തുടൽ കെട്ടി തിരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് രാവിലെ നേരം വെളുത്തപ്പോൾ കണ്ടത് പാലിയക്കുന്നേൽ ബേബിയുടെ വീടിന്റെ ഗേറ്റ് തുടലിൽ ചുറ്റി താഴിട്ട് പൂട്ടിയിരിക്കുന്നതാണ്.വീടിനു വെളിയിലേക്കു വാഹനം ഇറക്കുവാൻ കഴിയാത്ത അവസ്ഥയിലാണ് ബേബിയും വീട്ടുകാരും.അന്തീനാട്;പ്രവിത്താനം ;ചന്തക്കവല മേഖലയിലാകെ കഞ്ചാവ് മാഫിയയുടെ വിളയാട്ടമാണ് നടക്കുന്നത്.പാലിയക്കുന്നേൽ ബേബി പോലീസിൽ പരാതി കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കഞ്ചാവ് മാഫിയായുടെ വിളയാടൽ കാരണം അന്തീനാട് മേഖലയിലെ സ്വൈര്യ ജീവിതം തകരുകയാണ് തൊട്ടടുത്തുള്ള പഞ്ചായത്തിൽ നിന്ന് വരെ മാഫിയായുടെ ആളുകൾ അന്തീനാട് അമ്പാട്ട് കോളനി ഭാഗത്ത് വന്ന് പരസ്യ മദ്യപാനവും.കഞ്ചാവ് ഉപയോഗവും നടത്തുകയാണ് .ഉപയോഗിച്ച മദ്യ കുപ്പികൾ തല്ലിപ്പൊട്ടിച്ചെറിയുന്നതും പത്രം ഇടുവാൻ ഗേറ്റിൽ വയ്ക്കുന്ന പൈപ്പുകൾ തകർക്കുന്നതും ഇവരുടെ ഒരു ഹോബിയാണ് .

Share
അഭിപ്രായം എഴുതാം