കോഴിക്കോട്: നവകേരള സദസിന്റെ മുന്നൊരുക്കങ്ങളുമായി സഹകരിക്കാത്ത നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി. പുതുപ്പള്ളി, പരുശുര്‍, തിരുവള്ളുവര്‍, ആനക്കര പഞ്ചായത്ത് സെക്രട്ടറിമാരെയാണ് സ്ഥലം മാറ്റിയത്. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നവംബര്‍ 18 മുതല്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നവകേരളസദസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച യോഗങ്ങളും മറ്റും നടന്ന് വരികയാണ്. ഉദ്യോഗസ്ഥരെ വിളിച്ച് ഏകോപനം നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റിയത്.
പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിനെ ഇടമലക്കുടിയിലേക്കും, പരശൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കാസര്‍കോട്ടേക്കും, ആനക്കര പഞ്ചായത്തിലെ സെക്രട്ടറിയെ തൃക്കരിപ്പൂരിലേക്കും തിരുവള്ളൂര്‍ പഞ്ചായത്ത് ഉദുമയിലേക്കുമാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്നും സ്്ഥലം മാറ്റം ഉത്തരവില്‍ പറയുന്നു.
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുന്‍പായി ഓഫീസ് ഒഴിയണമെന്നും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് ഇവരില്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും ഉത്തരവില്‍ ഉണ്ട്.