രാജസ്ഥാനില്‍ 11 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. സിറ്റിങ് എംഎല്‍എമാരായ ബല്‍വാന്‍ പൂനിയ ഹനുമാന്‍ഗറിലെ ഭാദ്രയില്‍ നിന്നും ഗിരിധര്‍ലാല്‍ മഹിയ ധുങ്കാര്‍ഗറില്‍ നിന്നും വീണ്ടും മത്സരിക്കും.

ഹനുമാന്‍ഗറിലെ നോഹാര്‍ മണ്ഡലത്തില്‍ നിന്ന് മങ്കേജ് ചൗധരിയും രഘുവീര്‍ വര്‍മ്മ ഹനുമാന്‍ഗറിലും മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയായ അമ്രാ റാം ദന്താരംഗറില്‍ നിന്ന് മത്സരിക്കും.

200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 25ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക

Share
അഭിപ്രായം എഴുതാം