തിരുവനന്തപുരത്ത് വീണ്ടും ഡെങ്കിപ്പനി മരണം, ജീവൻ നഷ്ടമായത് 27കാരിക്ക്, 10 ദിവസത്തിനിടെ മൂന്നാം മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് മരണപ്പെട്ടത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണ് ഇത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരിയുടെ മരണവും ഡെങ്കിപ്പനി മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം