കെഎസ്ആര്‍ടിസി സെപ്റ്റംബറിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു; 20 കോടി നല്‍കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സഹായവുമായി സര്‍ക്കാര്‍. 20കോടി രൂപ അനുവദിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. എന്നാല്‍ സെപ്തംബര്‍ മാസത്തെ രണ്ടാം ഗഡു ശമ്പളം നല്‍കാന്‍ വേണ്ടത് 40കോടി രൂപയാണ്.

ധനവകുപ്പിന്റെ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. ബാക്കി തുക മാനേജ്മെന്റ് കണ്ടെത്തി ഉടന്‍ ശമ്പള വിതരണം നടത്തേണ്ട സാഹചര്യമാണ് ഉള്ളത്.

സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഒക്ടോബര്‍ അവസാനമായിട്ടും കിട്ടാതെ വന്നതോടെ ദൈനംദിന ചെലവുകള്‍ക്കു പോലും പണമില്ലാതെ ദുരിതത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഈ മാസം ആദ്യം സര്‍ക്കാര്‍ നല്‍കിയ 30 കോടിയും കെഎസ്ആര്‍ടിസി സ്വന്തം ഫണ്ടില്‍ നിന്നെടുത്ത 10 കോടിയും ചേര്‍ത്താണ് ആദ്യഗഡു ശമ്പളം നല്‍കിയത്.

Share
അഭിപ്രായം എഴുതാം