കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നവംബർ 11ന് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.
അതേസമയം, ശശി തരൂരിൻ്റെ ഹമാസ് വിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. തരൂർ മുസ്ലിം ലീഗ് പ്രവർത്തകരെ അപമാനിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രസ്താവന കോൺഗ്രസിൻ്റെ ഇസ്രയേൽ അനുകൂല നിലപാടിൻ്റെ പ്രതിഫലനമാണെന്നും പി മോഹനൻ കൂട്ടിച്ചേർത്തു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം പലസ്തീൻ ജനതയ്ക്ക് ഒപ്പം നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.