കൈക്കൂലി കേസ്; വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് തരൂര്‍-ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ബി.എം. കുമാറിനെയും കേരളശ്ശേരി വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് പി.യു ഫാറൂഖിനെയുമാണ് സസ്‌പെന്‍ഡുചെയ്ത് കളക്ടര്‍ ഉത്തരവിട്ടത്. കൈക്കൂലിക്കേസില്‍ ബി.എം. കുമാറിനെ വിജിലന്‍സ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

അന്നുമുതല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡുചെയ്തുകൊണ്ടാണ് ഉത്തരവായത്. ഗുരുതര സാമ്പത്തിക ക്രമക്കേടും കൃത്യവിലോപവും നടത്തിയതിനാണ് പി.യു. ഫാറൂഖിനെ സസ്‌പെന്‍ഡുചെയ്തതെന്ന് അറിയിപ്പില്‍ പറയുന്നു. വില്ലേജ് ഓഫീസില്‍ നികുതിയിനത്തിലും മറ്റുമായി ലഭിച്ച തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നതില്‍ കൃത്രിമം നടത്തിയതായിരുന്നു ഫാറൂഖിനെ സസ്‌പെന്റ് ചെയ്യാന്‍ കാരണം.

Share
അഭിപ്രായം എഴുതാം