അമേഠിയില്‍ മാത്രമായി മത്സരിക്കാന്‍ രാഹുലിന് ധൈര്യമുണ്ടോ?’; വെല്ലുവിളിച്ച് സ്മൃതി ഇറാനിഅദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചിരിച്ചു തള്ളേണ്ടതാണെന്നും സ്മൃതി ഇറാനി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരിക്കല്‍ കൂടി തനിക്കെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് സ്മൃതി ഇറാനി ചോദിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

‘അമേഠിയില്‍ മാത്രമായി മത്സരിക്കാന്‍ രാഹുലിന് ധൈര്യമുണ്ടോ?’ സ്മൃതി ഇറാനി ചോദിച്ചു. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.

അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചിരിച്ചു തള്ളേണ്ടതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നുംUy സ്മൃതി ഇറാനി പറഞ്ഞു. സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന എല്ലാ അന്വേഷണവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു

Share
അഭിപ്രായം എഴുതാം