സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ല; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ല എന്ന് മന്ത്രി ആന്റണി രാജു. ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31ആണ്.

ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നതോടെ മത്സരയോട്ടം കുറയുമെന്നും ബസുകളുടെ നിയമ ലംഘനങ്ങൾ കുറയുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളിൽ സ്ഥാപിക്കുന്ന ക്യാമറ ജിപിഎസുമായി ബന്ധപ്പെടുത്തി ബസുകളെ തത്സമയം നീരീക്ഷിക്കുന്നതും ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം