കോട്ടയം പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം.തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ് (24),പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാം ലാൽ എന്നിവരാണ് മരിച്ചത്.പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23), അരീപ്പറമ്പ് കുളത്തൂർ അഭി (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്ര ചെയ്തവരാണ് അഞ്ചംഗ സംഘം.

ബുധനാഴ്ച രാത്രി പൊൻകുന്നം-പാലാ റോഡിൽ കൊപ്രാകളത്തിന് സമീപമാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കൾ ജോലിക്ക് ശേഷം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൂരാലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ ഇളംങ്ങുളം സ്വദേശിയുടെ ജീപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.

Share
അഭിപ്രായം എഴുതാം