പൂനെ: ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡിന് 16 വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനുണ്ട്. 2007ലെ ലോകകപ്പില്‍ ഇന്ത്യയെയും കോടിക്കണക്കിന് ആരാധകരെയും ഞെട്ടിച്ച് ബംഗ്ലാദേശ് ദ്രാവിഡ് നയിച്ച ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ ലോകകപ്പെന്ന സ്വപ്നം മാത്രമായിരുന്നില്ല പൊലിഞ്ഞത് ആദ്യ റൗണ്ടില്‍ പുറത്താകുക എന്ന നാണക്കേട് കൂടി ഇന്ത്യയുടെ പേരിലായി. അന്ന് ഇന്ത്യന്‍ നാായകനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ന് ഇന്ത്യയുടെ പരിശീലകന്‍റെ വേഷത്തിലാണ്.2007ലെ ലോകകപ്പില്‍ തോറ്റശേഷം പിന്നീടൊരിക്കലും ബംഗ്ലാദേശിനോട് തോറ്റിട്ടില്ലെങ്കിലും ആ ലോകകപ്പുകളിലൊന്നും ദ്രാവിഡ് ടീമിന്‍റെ ഭാഗമായിരുന്നില്ല. ദ്രാവിഡ് കോച്ച് ആയശേഷം ആദ്യമായണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ നേരിടുന്നത്.
2007ലെ ലോകകപ്പില്‍ ഇന്ത്യയെ ബംഗ്ലാദേശേ അട്ടിമറിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുമായി അതിന് നേതൃത്വം നല്‍കിയ ഷാക്കിബ് അല്‍ ഹസന്‍ ഇപ്പോള്‍ ബംഗ്ലാദേശിന്‍റെ നായകനാണ്. അന്ന് അര്‍ധസെഞ്ചുറികളുമായി ഷാക്കിബിനൊപ്പം അട്ടിമറിക്ക് നേതൃത്വം നല്‍കിയ മുഷ്ഫീഖുര്‍ റഹീമും തമീം ഇക്ബാലും ഇന്നും ബംഗ്ലാദേശ് ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ രാഹുല്‍ ദ്രാവിഡിന് ഇത് തിരിച്ചടിക്കാനുള്ള സുവര്‍ണാവസരമാണ്.