ഓടുന്ന ബസ്സിൽ നിന്ന് തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു

കാസർഗോഡ്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ തല പുറത്തേക്കിട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് കറന്തക്കാടാണ് സംഭവം. മന്നിപ്പാടി സ്വദേശി എസ് മൻവിത് ( 15 ) ആണ് പോസ്റ്റിൽ തലയിടിച്ച് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മൻവിത്.

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. ബസ്സിൽ നിന്ന് തല പുറത്തേക്കിട്ടപ്പോൾ വൈദ്യുതി പോസ്റ്റിൽ തലയിടിക്കുകയായിരുന്നു. കാസർകോട് – മധൂർ റോഡിൽ ബട്ടംപാറയിൽ വൈകിട്ടായിരുന്നു അപകടം നടന്നത്. കാസർകോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര‍്ത്ഥി കയറിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം