കായംകുളം: കയംകുളത്തെ സി.ഐ.ടി.യുവിൽ കൂട്ടരാജി. ഇരുപത്തിയഞ്ച് തൊഴിലാളികളാണ് സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിൽ നിന്ന് രാജിവച്ചത്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സിഐടിയു മുതലാളിമാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.
ബിനാമി പേരിൽ കള്ളുഷാപ്പ് നടത്തുന്നവരിൽ നിന്ന് ചില നേതാക്കൾ പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനാണ് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍റെയും സെക്രട്ടറി.