ആറു ജില്ലകളിലായി 11 റെയിൽ‌വേ മേൽപാലങ്ങൾക്ക് അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമ്മാണാനുമതി നൽകി. ആറു ജില്ലകളിലായാണ്‌ ഇവ നിർമ്മിക്കുന്നത്‌. കണ്ണൂർ കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം, തൃശൂർ വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ, കോഴിക്കോട്‌ വെള്ളയിൽ, കോട്ടയം കോതനല്ലൂർ, കൊല്ലം ഇടകുളങ്ങര, പോളയത്തോട്‌, തിരുവനന്തപുരം അഴൂർ എന്നിവടങ്ങളിലാണ്‌ മേൽപ്പാലം നിർമ്മിക്കുന്നത്‌. ആവശ്യമായിടത്ത്‌ സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിർമ്മാണത്തിനുമായി 77.65 കോടി രൂപ ചെലവുവരും. ഇതിൽ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപകൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക്‌ കടക്കാനാകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →