അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് ഉച്ചക്ക് വാര്‍ത്താ സമ്മേളനം നടത്തും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനാണ് ഇന്ന് കാഹളമുയരുക.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍, വോട്ടെടുപ്പ് തീയതി, ഫലപ്രഖ്യാപനം എന്നിവക്കുള്ള തീയതികളാണ് പ്രഖ്യാപിക്കുക. കേന്ദ്രത്തില്‍ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബി ജെ പിക്കും ബി ജെ പിയെ അധികാരഭ്രഷ്ടരാക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ക്കും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പുകള്‍
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ് മാത്രമാണ് നിലവിൽ ബി ജെ പി ഭരിക്കുന്നത്. രാജസ്ഥാനും ഛത്തീസ്ഗഢും കോൺഗ്രസും തെലങ്കാന ടി ആർ എസും മിസോറം എം എൻ എഫുമാണ് ഭരിക്കുന്നത്. രാജസ്ഥാനും ഛത്തീസ്ഗഢും നിലനിർത്തുക കോൺഗ്രസിൻ്റെ അഭിമാന പ്രശ്നവുമാണ്.

Share
അഭിപ്രായം എഴുതാം