പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് ആരോഗ്യനില വഷളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുന്‍ അര്‍ജന്‍റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന്‍ കാരിയേരിക്ക് ദാരുണാന്ത്യം. ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായ ജാക്വിലിന്‍(48) കാലിഫോര്‍ണിയയില്‍ വച്ചാണ് മരിച്ചത്. നടിയുടെ മരണം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. അമ്മ മരിക്കുമ്പോള്‍ മക്കളായ ക്ലോയും ജൂലിയനും അരികിലുണ്ടായിരുന്നുവെന്ന് അർജന്‍റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1996-ൽ അർജന്‍റീനയിൽ നടന്ന സൗന്ദര്യ മത്സരത്തില്‍ ജാക്വിലിന്‍ കിരീടം നേടിയിരുന്നു.
സര്‍ജറി; നടിക്ക് ദാരുണാന്ത്യം
