മലയാളികള്‍ക്ക് നല്ല മദ്യം ലഭിക്കാന്‍ വന്‍ തുക മുടക്കേണ്ടിവരുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം

ഇതുസംബന്ധിച്ച് നിഖില്‍ രവീന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ക്വാളിറ്റിയില്ലാത്ത നിറവും സ്പിരിറ്റും ചേര്‍ത്തതാണെന്ന് ചൂണ്ടിക്കാട്ടുന്നു.

വിദേശത്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നല്ല മദ്യം കേരളത്തില്‍ വാങ്ങാന്‍ നാലും അഞ്ചും ഇരട്ടി പണം മുടക്കണം. മദ്യനയത്തിന്റെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിനെട്ടാം നൂറ്റാണ്ടിലാണെന്നും മദ്യനയം തിരുത്തണമെന്നും പറയുന്നുണ്ട്

വളരെ ചെറിയൊരു ശതമാനം ആളുകള്‍ മാത്രം വാങ്ങുന്ന വിദേശ മദ്യങ്ങള്‍ക്ക് മാത്രമാണ് വില കൂടുന്നത്, അതുകൊണ്ട് ഈ വിലക്കയറ്റം ആര്‍ക്കും പ്രശ്‌നമില്ല എന്നതരത്തിലുള്ള വാദങ്ങള്‍ കണ്ടു.

മദ്യത്തിനെ പല പേരുകളില്‍ വിളിക്കുന്നത് അതുണ്ടാക്കുന്ന പ്രൊസസിന് അനുസരിച്ചാണ്, ധാന്യങ്ങള്‍ ഫെര്‍മന്റ് ചെയ്ത് ഡിസ്റ്റില്‍ ചെയ്യുന്നതിലൂടെ വിസ്‌കി ഉണ്ടാക്കാം, പഴം, പ്രധാനമായും മുന്തിരി ഫെര്‍മന്റ് ചെയ്ത് ഡിസ്റ്റില്‍ ചെയ്താല്‍ ബ്രാന്റി ലഭിക്കും, കരിമ്പില്‍ ജ്യൂസ് ഫെര്‍മന്റ് ചെയ്ത് ഡിസ്റ്റില്‍ ചെയ്താല്‍ റം ആയി, ഇവയൊക്കെ വീപ്പകളില്‍ ഏജ് ചെയ്താല്‍ നിറവും, മണവും, രുചിയും ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ഈ പറഞ്ഞപോലെയാണ് മദ്യങ്ങള്‍ ഉണ്ടാക്കുന്നത് എന്നാല്‍ ഇന്റ്യയിലോ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →