ഇനി ഇവിടെ ചിലതൊക്കെ നടക്കും’ ഗൂഗിൾ മാനേജരെ ‘പൊക്കി’ മുകേഷ് അംബനി ഇനി ജിയോ സിനിമയുടെ തലവൻ

ഈ തന്ത്രപരമായ നീക്കം, ഈ മേഖലയിലെ കിരൺ മണിയുടെ വൈദഗ്‌ദ്യം മനസിലാക്കിയതുകൊണ്ടാണെന്നാണ് റിപ്പോർട്ട്.  വലിയ അനുഭവ സമ്പത്തുള്ള കിരൺ മണിയിലൂടെ ജിയോ സിനമയുടെ വളർച്ചയാണ് മുകേഷ് അംബാനി ലക്ഷ്യം വെക്കുന്നത്.  

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള, ജിയോയുടെ കീഴിലുള്ള പ്രമുഖ ഒടിടി പ്ലാറ്റഫോമായ ജിയോ സിനിമയ്ക്ക് പുതിയ സിഇഒ.  ഏഷ്യാ പസഫിക് മേഖലയിൽ നിന്നും ആൻഡ്രോയിഡിന് വലിയ സംഭാവനകൾ നൽകിയ  ഗൂഗിൾ മുൻ ജനറൽ മാനേജർ കിരൺ മണിയെയാണ് മുകേഷ് അംബാനി പുതിയ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത്. ഈ തന്ത്രപരമായ നീക്കം, ഈ മേഖലയിലെ കിരൺ മണിയുടെ വൈദഗ്‌ദ്യം മനസിലാക്കിയതുകൊണ്ടാണെന്നാണ് റിപ്പോർട്ട്. 

വലിയ അനുഭവ സമ്പത്തുള്ള കിരൺ മണിയിലൂടെ ജിയോ സിനമയുടെ വളർച്ചയാണ് മുകേഷ് അംബാനി ലക്ഷ്യം വെക്കുന്നത്.  മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്,  പാരാമൗണ്ട് ഗ്ലോബൽ, ബോധി ട്രീ എന്നിവയുടെ സംയുക്ത സംരംഭമായ വയാകോം 18 ന്റെ അനുബന്ധ സ്ഥാപനമായ ജിയോസിനിമയുടെ ഭാവി കുറിക്കുക കൂടിയാണ് മുകേഷ് അംബാനി ഈ നിയമത്തിലൂടെ. 

ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള ആൻഡ്രോയിഡ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഗൂഗിളിന്റെ തന്ത്രപ്രധാനിയായ ജീവനക്കാരനായിരുന്നു കിരൺ. അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഈ മേഖലയിലെ ഗൂഗിളിന്റെ വിജയത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്

കിരൺ ഇതിനകം പലപ്പോഴും ജിയോസിനിമയുമായി സജീവമായി പങ്കായായിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം