പ്രകാശ് രാജിന് നേരെ വധഭീഷണി; കന്നഡ യൂട്യൂബ് ചാനലിന്റെ പേരിൽ കേസെടുത്ത് പൊലീസ്

ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി. സംഭവത്തിൽ കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ കേസെടുത്ത് പൊലീസ്. താരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു.

ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പരാതിക്കിടയാക്കിയ പരിപാടി 90,000 പേരോളം കണ്ടുകഴിഞ്ഞു. ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →