വനിത സംവരണ ബില്‍; ഞങ്ങളുടേതെന്ന് സോണിയ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാ സംവരണ ബില്‍ ഞങ്ങളുടേതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെന്റിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് സോണിയഗാന്ധിയുടെ പ്രതികരണം. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാസംവരണ ബില്‍ 20/09/23 ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, സംവരണത്തിനകത്ത് സംവരണം വേണമെന്ന് ജെഎംഎം പറഞ്ഞു. വനിത സംവരണ ബില്ലില്‍ എസ്‌സി, എസ്ടി, ഒബിസി വനിതകള്‍ക്ക് സംവരണം വ്യവസ്ഥ ചെയ്യണമെന്ന് ജെഎംഎം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മുന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മാത്രമായിരിക്കും നേട്ടമുണ്ടാകുകയെന്ന് എംപി മഹുവ മാജി പറഞ്ഞു. വനിത സംവരണ ബില്‍ നീണ്ട കാലത്തെ ആവശ്യമായിരുന്നുവെന്ന് ജെഎംഎം എംപി ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആര്‍എസ് നേതാവ് കെ കവിത രംഗത്തെത്തി. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണബില്ലിനെ ബിആര്‍എസ് അനുകൂലിക്കുമെന്ന് കവിത പറഞ്ഞു.

Share
അഭിപ്രായം എഴുതാം