ഹ്വാങ്ഷൂ: 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണമുള്‍പ്പെടെ 70 മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ ആഘോഷിച്ചത്. ഇത്തവണ ഹ്വാങ്ഷൂവില്‍ അതില്‍കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ സ്വര്‍ണപ്രതീക്ഷയുള്ള ഇനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
പുരുഷ കബഡിയില്‍ സ്വര്‍ണമുറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. പുരുഷ ഹോക്കിയിലും സ്വര്‍ണപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്. പുരുഷ-വനിതാ ക്രിക്കറ്റ്, പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ഗുപ്ത, ബോക്‌സിംഗ് 50 കിലോ വിഭാഗത്തില്‍ നിഖാത് സരീന്‍, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം, ആര്‍ച്ചറിയില്‍ ജ്യോതി സുരേഖ വെണ്ണം, ബാഡ്മിന്റണ്‍ ഡബിള്‍സിലെ ലോക രണ്ടാം റാങ്ക് സഖ്യം സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി, ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രുദ്രാന്‍ക്ഷ് പാട്ടില്‍, ഡെക്കാത്‌ലണില്‍ തേജസ്വിന്‍ ശങ്കര്‍, ഭാരോദ്വഹനം 49 കിലോ വിഭാഗത്തില്‍ മീരാഭായ് ചാനു എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷകള്‍.
ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷകള്‍
