കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് മഹീന്ദ്ര സാരഥി അഭിയാന്‍ വഴി സ്‌കോളര്‍ഷിപ്പ് നല്‍കും.
2024 സാമ്പത്തികവര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിക്കുകയും തുടര്‍ വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന അര്‍ഹരായ 1100 ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്കാണ് ഇത്തവണ 10,000 രൂപയും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഓരോ പെണ്‍കുട്ടിയുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും.
2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കും.
പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പിന്തുണച്ച് അവരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2014ല്‍ ആരംഭിച്ച പദ്ധതിയാണ് മഹീന്ദ്ര സാരഥി അഭിയാന്‍.
ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര
