58കാരിയെ രക്ഷിച്ച് കോഴിക്കോട് അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ അമ്പത്തിയെട്ടുകാരിയുടെ ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍ എന്നറിയപ്പെടുന്ന കാര്‍സിനോമ ഓഫ് സെര്‍വിക്‌സ്) കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എഒഐ) വിജയകരമായി ചികില്‍സിച്ച് ഭേദമാക്കി. ഗര്‍ഭാശയത്തെയും യോനിയെയും ബന്ധിപ്പിക്കുന്ന അവയവമായ സെര്‍വിക്‌സിലെ കോശങ്ങളിലുണ്ടാകുന്ന കാന്‍സറാണിത്.
രണ്ടുമാസമായി ബ്ലീഡിങ് അനുഭവിക്കുന്ന വയനാട്ടില്‍ നിന്നുള്ള രോഗിയെ എഒഐയിലെ റേഡിയേഷന്‍ ഓങ്കോളജി എംഡി ഡോ.കെ.എസ്. ധന്യയ്ക്കു റഫര്‍ ചെയ്യുകയായിരുന്നു. വിശദമായ പരിശോധനയിലാണ് രോഗം സെര്‍വിക്‌സ് കാര്‍സിനോമയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മൂന്നു വര്‍ഷം നീണ്ട ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കുകയായിരുന്നു.
ഗര്‍ഭാശയമുഖ അര്‍ബുദം സ്ത്രീകളില്‍ പൊതുവായി ഉണ്ടാകാറുള്ളതാണ്. നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാം. നിരന്തരമായ സ്‌ക്രീനിങ്ങാണ് കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കേന്ദ്രീകൃത റേഡിയേഷന്‍ ചികിത്സാ ആസൂത്രണം, അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ചികിത്സാ പ്രോട്ടോക്കോളുകള്‍ എന്നിവ എഒഐയില്‍ ലഭ്യമാണെന്ന് എഒഐ റേഡിയേഷന്‍ ഓങ്കോളജി എംഡി ഡോ.കെ.എസ്.ധന്യ പറഞ്ഞു.
കോഴിക്കോട്ടെ ഏറ്റവും മികച്ച കാന്‍സര്‍ ചികില്‍സാകേന്ദ്രമായ എഒഐ ഓങ്കോളജി സേവനങ്ങള്‍ ആരംഭിച്ചത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ്. ലിംഗഭേദമന്യേ ഏതു പ്രായക്കാര്‍ക്കും റേഡിയേഷന്‍, മെഡിക്കല്‍ , ന്യൂക്ലിയര്‍ മെഡിസിന്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ രോഗനിര്‍ണയവും കാന്‍സര്‍ ചികിത്സകളും നല്‍കുന്നതിലൂടെ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഈ കാന്‍സര്‍ ആശുപത്രിയുടെ ലക്ഷ്യം.