നിയമസഭയിൽ മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ കടുത്ത വാക്‌പോര് : നരേന്ദ്ര മോദിയുടെ സഭയിൽ ആണോ ഇരിക്കുന്നതെന്ന സംശയം തനിക്കിപ്പോൾ ഉണ്ടെന്ന് കെ.കെരമ

തിരുവനന്തപുരം: നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എയും സ്പീക്കർ എ.എൻ ഷംസീറും തമ്മിൽ വാക്‌പോര്. കേരള സഹകരണ സംഘം ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് സംഭവം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് കുഴൽനാടൻ സഭയിൽ വായിച്ചതിനെ സ്പീക്കർ എതിർത്തതാണ് തർക്കത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും എതിർത്തിട്ടും കരുവന്നൂരിലെ ഇഡി റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങളിൽ കുഴൽനാടൻ സംസാരം തുടർന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ബില്ലിലേക്ക് വരണമെന്നും ഇക്കാര്യം സഭയിൽ സംസാരിക്കേണ്ടതില്ലെന്നും താങ്കൾ ഒരു അഭിഭാഷകല്ലേ മിനിമം മര്യാദ കാണിക്കണമെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത തർക്കം നടന്നു. സഭയിൽ അല്ലാതെ ഇത് എവിടെയാണ് വായിക്കേണ്ടതെന്നും കുഴൽനാടൻ സ്പീക്കറോട് തിരിച്ചുചോദിച്ചു. ഇതോടെ കൂടുതൽ ക്ഷുഭിതനായ സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. വാക്‌പോര് നടന്ന സമയത്തെ ദൃശ്യം സഭാ ടിവിയിൽനിന്ന് നിക്കി. തർക്കഭാഗം ഒഴിവാക്കിയാണ് വീഡിയോ സഭാ ടിവി പിന്നീട് സംപ്രേഷണംചെയ്തത്.

ഇതിനുശേഷം സംസാരിക്കാൻ എഴുന്നേറ്റ കെകെ രമയും ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചു. നരേന്ദ്ര മോദിയുടെ സഭയിൽ ആണോ ഇരിക്കുന്നതെന്ന സംശയം തനിക്കിപ്പോൾ ഉണ്ടെന്ന് രമ പറഞ്ഞു. സ്പീക്കർ അടക്കം ബഹളംവെച്ച് കുഴൽനാടന്റെ പ്രസംഗം തടസ്സപ്പെടുത്തിയതും മൈക്ക് ഓഫ് ചെയ്തതും ശരിയായില്ലെന്നും രമ പറഞ്ഞു. അഴിമതിയെക്കുറിച്ച് പറയുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും രമ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →