സോളാർ പീഡന കേസിന്റെ സിബിഐ റിപ്പോർട്ടിൽ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മൻ

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസിൽ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തിൽ നിന്ന് കോടികൾ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ടി ജി നന്ദകുമാറിന്റെ ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായി കാണുന്നുവെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.യുഡിഎഫ് സർക്കാരിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രിമാരാകാൻ ശ്രമിച്ചതിന്റെ ഫലമായാണ് ഉമ്മൻചാണ്ടി തേജോവധത്തിന് ഇരയായതെന്നാണ് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.

ഇതിനുപിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കോൺഗ്രസിൽ നിന്ന് ആരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കോൺഗ്രസിലും മുന്നണിയിലും ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം