ജമ്മുവില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് നാല് മരണം

റംബാന്‍: ജമ്മു കശ്മീരില്‍ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് നാലുപേര്‍ മരിച്ചു. റംബാന്‍ ജില്ലയിലെ ബനിഹാല്‍ മേഖലയിലെ ഷേര്‍ ബീബിക്ക് സമീപമാണ് അപകടം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ട്രക്ക് വലിയ പാറയില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടെന്നും പോലീസ് അറിയിച്ചു.

ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന ആറു കന്നുകാലികളും അപകടത്തില്‍ ചത്തു. പോലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Share
അഭിപ്രായം എഴുതാം