ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ട്രയ്ലര്‍ നിര്‍ത്തിയിട്ട ബസിലേക്ക് ഇടിച്ചുകയറി 11 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഭരത്പൂര്‍ ജില്ലയിലെ ഹന്‍ത്രയില്‍ ജയ്പൂര്‍- ആഗ്ര ഹൈവേയിലാണ് അപകടം.
ഗുജറാത്തിലെ ഭാവ് നഗറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്. 13/09/23 ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ആന്‍ട്ര ഫ്‌ളൈ ഓവറിന് സമീപം നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ ആറു സ്ത്രീകളും ഉള്‍പ്പെടുന്നു.