മഴ കനത്തതോടെ വെള്ളിയാങ്കല്ല് തടയണയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

മഴ കനത്തതോടെ വെള്ളിയാങ്കല്ല് തടയണയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

കനത്ത മഴയിൽ ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ ഏതാനും ഷട്ടറുകളും ജലനിരപ്പ് ക്രമീകരണത്തിനായി ഉയർത്തി.പുഴയിൽ കുത്തൊഴുക്ക് വർദ്ധിച്ചതോടെ തീരപ്രദേശത്തെ താമസക്കാരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മൂന്നര മീറ്ററാണ് തടയണയുടെ പരമാവധി സംഭരണ ശേഷി. നീരൊഴുക് വർദ്ധിച്ചതോട നിലവിലെ ജലനിരപ്പ് രണ്ടര മീറ്ററോളമായി ഉയർന്നിട്ടുണ്ട്.ജലനിരപ്പ് വർദ്ധിച്ചതോടെ പുഴയെ കാണാൻ വെളളിയാങ്കല്ലിലെത്തുന്ന സന്ദർശകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. മഴ പോലും വകവെക്കാതെ രാവിലെ മുതൽ നിരവധി പേരാണ് പാലത്തിന് മുകളിലെത്തുന്നത്.കാലത്ത് മുതൽ തുടങ്ങുന്ന സന്ദർശന തിരക്ക് പലപ്പോഴും രാത്രി വരെ നീളുന്നുണ്ട്. കൂടുതൽ ഷട്ടറുകൾ ഉയർത്തിയതോടെ തടയണയുടെ പടിഞ്ഞാറു ഭാഗത്ത് വലവീശിയും ചൂണ്ടൽ ഉപയോഗിച്ചും മീൻ പിടിക്കാനായി നിരവധി പേരാണ് എത്തുന്നത്. മത്സ്യങ്ങളുടെ വിപണന കേന്ദ്രവും തടയണയുടെ പരിസരത്ത് തന്നെയാണ് നടക്കുന്നത്.തകർന്ന് കിടക്കുന്ന സംരക്ഷണ ഭിത്തി പുനർ നിമിക്കാത്തത് പുഴയോരത്ത് മണ്ണിടിച്ചിൽ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. 2018 ലെ പ്രളയകാലത്താണ് ഈ ഭാഗത്തെ സംരക്ഷണ ഭിത്തി തകർന്നത്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം